തെരഞ്ഞെടുത്ത ചോദ്യങ്ങൾ
തയ്യാറാക്കിയത്:Saji Kuriakose
1. ഭൂമിയുടെ അടിസ്ഥാനം.
(a).ഭൂമിയുടെ ആകൃതി.
(b). ഭൂമിയുടെ ചരിവ്
(c). ഭൂമിയുടെ വിസ്തീർണ്ണം
2. ഭ്രമണം
3. പരിക്രമണം
4. അധിവർഷം
5. കൊറിയോലിസ് ബലം
6. ഫെറൽ നിയമം
7. അപ്‌ഹീലിയൻ (സൂര്യോച്ചം)
8. പെരിഹീലിയൻ(സൂര്യസമീപകം)
9. പെരിജി
10. അപ്പോജി
11. ഋതുക്കൾ
12. വിഷുവങ്ങൾ
13. അയനാന്തങ്ങൾ
14. സീസണുകൾ(every country)
World map
1.താഴെ കൊടുത്തിരിക്കുന്ന ഏത് രാജ്യത്താണ് ഡിസംബറിൽ വേനൽക്കാലം അനുഭവപ്പെടുന്നത് ?
(a) മെക്സിക്കോ
(b) ചിലി
(c) ഇറ്റലി
(d) ജപ്പാൻ
(i) ഒന്നും രണ്ടും രാജ്യങ്ങളിൽ
(ii) എല്ലാ രാജ്യങ്ങളിലും
(iii) രണ്ട് മാത്രം
(iv) ഒന്നു മാത്രം
2. താഴെ കൊടുത്തിരിക്കുന്ന ഏത് അക്ഷാംശത്തിലാണ് കൊറിയോലിസ് ബലം ശക്തമായത്?
(i) 09°N അക്ഷാംശം
(ii) 75°S അക്ഷാംശം
(iii) 85°N അക്ഷാംശം
(iv) 45°S അക്ഷാംശം
3. ഫെറൽ നിയമം മൂലം കാറ്റുകളുടെ ദിശക്ക് കൂടുതൽ വ്യതിചലനം സൃഷ്ടിക്കപ്പെടുന്നത് ഏത് അക്ഷാംശത്തിലാണ് ?
(i) 87° N അക്ഷാംശം
(ii) 40°S അക്ഷാംശം
(iii) 34°N അക്ഷാംശം
(iv) 23°N അക്ഷാംശം
4. താഴെ കൊടുത്തിരിക്കുന്നതിൽ അധിവർഷമല്ലാത്തത് ഏത്?
AD 2000
AD 1900
AD 1980
AD 1904
5. ഭൂമിയുടെ ആകൃതി ജിയോയിഡ് ആണ്. ഇതിന് കാരണമെന്ത്!
(i) ഗുരുത്വാകർണബലം
(ii) അപകേന്ദ്രബലം
(iii) ഭ്രമണം
(iv) പരിക്രമണം
6. സൂര്യോച്ചം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
(i) ഭ്രമണം
(ii) അപകേന്ദ്ര ബലം
(iii) പാലയന പ്രവേഗം
(iv) പരിക്രമണം
7.സൂര്യോച്ചം(പെരിഹീലിയൻ)എന്താണ്
(i)സൂര്യനും ഭൂമിയും അടുത്ത് വരുന്നത്
(ii)സൂര്യനും ഭൂമിയും അകന്നു പോകുന്നത്
(iii)ചന്ദ്രനും ഭൂമിയും അടുത്തു വരുന്നത്
(iv)ചന്ദ്രന് ഭൂമിയും അകന്നു പോകുന്നത്.
8. സൂപ്പർമൂൺ സംഭവിക്കുന്നത് താഴെക്കൊടുത്തിരിക്കുന്ന ഏത് അവസരത്തിലാണ് ?
(i) പെരിഹീലിയൻ
(ii) അപ് ഹീലിയൻ
(iii) പെരിജി
(iv) അപ്പോജി
9.താഴെ കൊടുത്തിരിക്കുന്ന ഏത് അക്ഷാംശത്തിലാണ് ഭ്രമണ വേഗത കൂടുതൽ അനുഭവപ്പെടുന്നത് ?
(i) 87°N ഡിഗ്രി അക്ഷാംശം
(ii) 40°S ഡിഗ്രി അക്ഷാംശം
(iii) 23°S ഡിഗ്രി അക്ഷാംശം
(iv) 18° N ഡിഗ്രി അക്ഷാംശം
10. 0°രേഖാംശത്തിൽ പകൽ 12 മണി അനുഭപ്പെടുമ്പോൾ രാത്രി 12 മണി അനുഭവപ്പെടുന്നത് ഏത് രേഖാംശത്തിലാണ്?
(i) 0°
(ii) 90W°
(iii) 180°
(iv) 90E
11. യൂറോപ്പിൽ ഉഷ്ണകാലം അനുഭവപ്പെടുന്നത് ഏതു മാസത്തിലാണ്. ?
(i) ഡിസംബർ
(ii) മെയ്
(iii) ജൂൺ
(iv) നവംബർ
12. ആർട്ടിക് ധ്രുവത്തിൽ നിന്ന് അന്റാർട്ടിക്ക് ധ്രുവത്തിലേക്ക് നടക്കുന്ന ഒരാൾ എത്ര കിലോമീറ്റർ
സഞ്ചരിക്കും?
(i) 40,008 km
(ii) 20,000 km
(iii) 12,756 km
(iv) 12,713 km
13. ഭൂമധ്യരേഖാ പ്രദേശത്തിലൂടെ
ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഭൂകേന്ദ്രത്തിലേക്ക് എത്ര കിലോമീറ്റർ ഉണ്ട്?
(i) 40,000km
(ii) 15,713km
(iii) 6,378km
(iv) 20,000km
14. ആസ്ട്രേലിയയിൽ പകൽ കൂടുതൽ അനുഭവപ്പെടുന്നതെന്ന് ?
(i) Jun 21
(ii) Sep 23
(iii) Dec22
(iv) Mar21
15. വിഷുവങ്ങളും അയനാന്തങ്ങളും തമ്മിലുള്ള ഇടവേള എത്ര?
(i) ആറു മാസം
(ii) മാസം
(iii) ഒൻപത് മാസം
(iv) ഒരു മാസം
16.താഴെക്കൊടുത്തിരിക്കുന്നതിൽ ഏത് ദിവസമാണ് അൻറാർട്ടിക്കയോട് അടുത്ത് സൂര്യൻ എത്തുന്നത് ?
(i) June 21
(ii) September 23
(iii) March 21
(iv) December 22
17.180° രേഖാംശം കടന്നുപോകുന്ന ഭൂമധ്യരേഖ ഭാഗത്തുനിന്ന് ഗ്രീൻവിച്ച് രേഖ കടന്നുപോകുന്ന ഭൂമധ്യരേഖ പ്രദേശത്തേക്ക് എത്ര കിലോമീറ്റർ ദൂരമുണ്ട് ?
(i) 40,000km
(ii) 20,000km
(iii) 10,000km
(iv) 5,000km
18. താഴെ കൊടുത്തിരിക്കുന്നതിൽ ഏത് നഗരത്തിലാണ് സൂര്യനെ നേരെ തലയ്ക്ക് മുകളിൽ കാണാനാവാത്തത് ?
(i) കൊൽക്കത്ത
(ii) മുംബൈ
(iii) ചെന്നൈ
(iv) ഡൽഹി
19. താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ ശരി ഏത്?
(i) പെരിജി ചന്ദ്രന്റെ ഭ്രമണവുമായി
ബന്ധപ്പെട്ടതാണ്.
(ii) പെരിഹീലിയൻ ഭൂമിയുടെ ഭ്രമണവുമായി ബന്ധപ്പെട്ടതാണ്.
(iii) അപ്പോജി സംഭവിക്കുന്ന ദിവസമാണ് സൂപ്പർ മൂൺ സംഭവിക്കുന്നത്.
(iv) പെരിഹീലിയൻ സംഭവിക്കുന്നത്
ഭൂമിയുടെ പരിക്രമണം മൂലമാണ്.
20. താഴെ കൊടുത്തിരിക്കുന്നതിൽ ഏത് ഗ്രൂപ്പിൽ പെട്ട രാജ്യങ്ങളിലാണ് ഡിസംബർ മാസത്തിൽ ഉഷ്ണകാലം അനുഭവപ്പെടുന്നത് ?
I. ബംഗ്ലാദേശ്,മ്യാൻമാർ,നേപ്പാൾ
II. ചിലി,അർജൻറീന,ന്യൂസിലൻഡ്
III. ഓസ്ട്രേലിയ,സൗത്ത് ആഫ്രിക്ക, അർജൻറീന.
IV. സ്പെയിൻ,ഗ്രീസ്,സിറിയ
Ans.
a.I, II, III ,IV
b.I, II only
c.II III only
d.III ,IV only
21. താഴെ കൊടുത്തിരിക്കുന്ന ഏത് രാജ്യങ്ങളുടെ ഗ്രൂപ്പിലാണ് വർഷത്തിൽ രണ്ടു തവണ ഉഷ്ണകാലം അനുഭവപ്പെടുന്നത്?
I.ജപ്പാൻ, ചൈന, വിയറ്റ്നാം
II.ഇന്തോനേഷ്യ, ഇക്വഡോർ, സൊമാലിയ,
III.സൗദി അറേബ്യ, കുവൈറ്റ്, യു എ ഇ
IV.മെക്സിക്കോ, യുഎസ് എ , ആസ്ടേലിയ
Ans.
a.I, II, III ,IV
b.II only
c..I, II III
d.III ,IV
22. ഇന്ത്യയിൽ ജൂൺ 21 നാണ് പകൽ കൂടുതൽ അനുഭവപ്പെടുന്നത്.
താഴെക്കൊടുത്തിരിക്കുന്ന ഒരു കൂട്ടത്തിൽപ്പെട്ട രാജ്യങ്ങൾ ഒഴികെ എല്ലായിടത്തും ജൂൺ 21 നാണ് പകൽ കൂടുതൽ അനുഭവപ്പെടുന്നത് അത് ഏത് ?
I. ചിലി, ബോട്സ്വാന, ന്യൂസിലൻഡ്
II.കാനഡ, യു എസ് എ , ബ്രിട്ടൻ
III.ചൈന, റഷ്യ, സൗദി അറേബ്യ.
IV.ജപ്പാൻ, നോർവേ , ഇറ്റലി .
Ans.
a.I, II, III ,IV
b.I only
c..I, II III
d.III ,IV
23. അൻറാർട്ടിക്കയിലും ആർട്ടിക്കിലും ആറുമാസം വീതമാണ് പകലും രാത്രിയും.
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനയിലെ ശരിയേത്?
I.മാർച്ച് 21 മുതൽ സെപ്റ്റംബർ 23 വരെയാണ് ആർട്ടിക്കിൽ പകൽ.
II.മാർച്ച് 21 മുതൽ സെപ്റ്റംബർ 23 വരെയാണ് അന്റാർട്ടിക്കയിൽ പകൽ.
III.സെപ്റ്റംബർ 23 മുതൽ മാർച്ച് 21 വരെയാണ് അൻറാർട്ടിക്കയിൽ പകൽ .
IV.സെപ്റ്റംബർ 23 മുതൽ മാർച്ച് 21 വരെയാണ് ആർട്ടിക്കിൽ പകൽ .
Ans.
a.I, II, III ,IV
b.I,II only
c..I,III only
d.III,IV only
24. താഴെ കൊടുത്തിരിക്കുന്നതിൽ വൻ മരങ്ങളിൽ ഇലകൾ കൊഴിഞ്ഞ് തുടങ്ങുന്നത് ഏത് മാസത്തിലാണ്?
(i) ശരത്കാലം
(ii) വസന്തകാലം
(iii) ശിശിരകാലം
(iv) ഗ്രീഷ്മകാലം
25.താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ ശരിയേത് ?
(a) ഇന്ത്യയിൽ ഹേമന്തകാലം നവംബറിലാണ്.
(b) ഇന്ത്യയിൽ ശരത്കാലം സെപ്റ്റംബറിലാണ് :
(c) ഇന്ത്യയിൽ വസന്തകാലം മാർച്ചിൽ ആണ്.
(d) ഇന്ത്യയിൽ ഗ്രീഷ്മകാലം മെയിലാണ്.
(i) എല്ലാം ശരിയാണ്.
(ii) ആദ്യത്തെ മൂന്നെണ്ണം ശരിയാണ്.
(iii) അവസാനത്തെ രണ്ട് എണ്ണം ശരിയാണ്.
(iv) ഒന്നും രണ്ടും ശരിയാണ്.
Pls subscribe our channel
ReplyDelete