Posts

ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ സംയോജനം.

Image
നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന്റെ ആവശ്യം. By Kuriakose Niranam ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത്, ഔദ്യോഗികമായി ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ ഭാഗമല്ലാത്ത 500-ലധികം നാട്ടുരാജ്യങ്ങൾ ഇന്ത്യയിൽ ഉണ്ടായിരുന്നു. ഈ 500 നാട്ടുരാജ്യങ്ങൾ സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യൻ പ്രദേശത്തിൻ്റെ 48 ശതമാനവും ഉൾക്കൊണ്ടിരുന്നു.നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൻ്റെ ചുമതല സർദാർ വല്ലഭ് ഭായ് പട്ടേലിനായിരുന്നു.1947-ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് അനുസരിച്ച് നാട്ടുരാജ്യങ്ങൾക്ക് ഇന്ത്യയിലേക്കോ പാക്കിസ്ഥാനിലേക്കോ ചേരാനോ അല്ലെങ്കിൽ സ്വതന്ത്രമായി തുടരാനോ ഉള്ള അവകാശം നൽകി. സ്വാതന്ത്ര്യാനന്തരം, ഉയർന്നുവന്ന ആദ്യത്തേതും പ്രധാനപ്പെട്ടതുമായ പ്രശ്നങ്ങളിലൊന്ന് നാട്ടുരാജ്യങ്ങളെ ഏകീകൃതവുമായി ഭരിക്കുന്ന ഇന്ത്യ എന്ന ആശയത്തിലേക്ക് സംയോജിപ്പിക്കുന്നതായിരുന്നു.എന്നാൽ കാലങ്ങളായി നാട്ടു രാജ്യങ്ങളായി നിന്നിരുന്ന രാജാക്കന്മാർക്ക് ഇത് അത്ര രസകരമായിരുന്നില്ല. പുതിയതായി രൂപീകരിച്ച ഇന്ത്യാ ഗവൺമെൻ്റ്,സ്വതന്ത്ര രാഷ്ട്രങ്ങൾ ഉണ്ടാകുന്നത് ഇന്ത്യയുടെ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷയെ ബാധിക്കുമെന്ന് മനസ്സിലാക്കി.ഒരു വിദേശ ശക്തിയുടെ ആക്രമണം ഉണ്ട...

കേരളത്തിൻെറ കാലാവസ്ഥ വിശദമായി പഠിക്കാം.

Image
  കെപ്പന്റെ കാലാവസ്ഥ വർഗീകരണത്തിൽപ്പെടുന്നതാണ് കേരളം. Am (ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥ) ആണ് കേരളത്തിന്റെ കാലാവസ്ഥയെ സൂചിപ്പിക്കുന്ന അക്ഷരങ്ങൾ . കേരളത്തിന്റെ കാലാവസ്ഥയെ നാലായി തിരിക്കാം. 1. ശൈത്യകാലം (ഡിസംബർ,ജനുവരി, ഫെബ്രുവരി). 2.ഉഷ്ണകാലം(മാർച്ച്,ഏപ്രിൽ,മെയ്). 3.തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലം (ജൂൺ,ജൂലൈ,ഓഗസ്റ്റ്,സെപ്റ്റംബർ). 4.വടക്ക് കിഴക്കൻ മൺസൂൺ കാലം(ഒക്ടോബർ,നവംബർ). 1. ശൈത്യകാലം-Winter(ഡിസംബർ,ജനുവരി ,ഫെബ്രുവരി).  ഡിസംബർ,ജനുവരി,ഫെബ്രുവരി മാസങ്ങളിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നത്. എന്നാൽ ഭൂമധ്യരേഖയോട് അടുത്തുള്ള സ്ഥാനവും അതുപോലെ സമുദ്ര സാമിപ്യവും മൂലം അതിശൈത്യം കേരളത്തിൽ ഉണ്ടാകുന്നില്ല. ശൈത്യകാലത്ത് കേരളത്തിൽ കരക്കാറ്റ് വീശുന്നതിനാൽ മഴ ഏറ്റവും കുറയുന്നു.  എന്നാൽ സമുദ്രതീരത്ത് കൂടി നീളത്തിൽ സ്ഥിതിചെയ്യുന്ന ഭൂപ്രകൃതിയായതിനാൽ ഈ സമയം ഒറ്റപ്പെട്ട മഴ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ലഭിക്കാറുണ്ട്.  സൂര്യന്റെ അയനം മൂലം ഈ കാലയളവിൽ സൂര്യൻ കേരളത്തിൽ നിന്ന് ഏറ്റവും അകന്നു നിൽക്കുന്ന സമയമാണ് അതുകൊണ്ട്  ഈ കാലത്ത് സൂര്യപ്രകാശത്തിൽ കുറച്ച് മിതത്വം ഉണ്ടാകും. കേരളത്തി...

തെരഞ്ഞെടുത്ത ചോദ്യങ്ങൾ

Image
തയ്യാറാക്കിയത്:Saji Kuriakose  Topic 1. ഭൂമിയുടെ അടിസ്ഥാനം. (a).ഭൂമിയുടെ ആകൃതി.  (b). ഭൂമിയുടെ ചരിവ്  (c). ഭൂമിയുടെ വിസ്തീർണ്ണം 2. ഭ്രമണം 3. പരിക്രമണം 4. അധിവർഷം  5. കൊറിയോലിസ് ബലം 6. ഫെറൽ നിയമം  7. അപ്‌ഹീലിയൻ (സൂര്യോച്ചം) 8. പെരിഹീലിയൻ(സൂര്യസമീപകം) 9. പെരിജി 10. അപ്പോജി 11. ഋതുക്കൾ  12. വിഷുവങ്ങൾ 13. അയനാന്തങ്ങൾ 14. സീസണുകൾ(every country)  World map 1.താഴെ കൊടുത്തിരിക്കുന്ന ഏത് രാജ്യത്താണ് ഡിസംബറിൽ വേനൽക്കാലം അനുഭവപ്പെടുന്നത് ? (a) മെക്സിക്കോ (b) ചിലി (c) ഇറ്റലി (d) ജപ്പാൻ (i) ഒന്നും രണ്ടും രാജ്യങ്ങളിൽ (ii) എല്ലാ രാജ്യങ്ങളിലും (iii) രണ്ട് മാത്രം (iv) ഒന്നു മാത്രം  2. താഴെ കൊടുത്തിരിക്കുന്ന ഏത് അക്ഷാംശത്തിലാണ് കൊറിയോലിസ് ബലം ശക്തമായത് ? (i) 09°N അക്ഷാംശം (ii) 75°S അക്ഷാംശം (iii) 85°N അക്ഷാംശം (iv) 45°S അക്ഷാംശം 3. ഫെറൽ നിയമം മൂലം കാറ്റുകളുടെ ദിശക്ക് കൂടുതൽ വ്യതിചലനം സൃഷ്ടിക്കപ്പെടുന്നത് ഏത് അക്ഷാംശത്തിലാണ് ? (i) 87° N അക്ഷാംശം (ii) 40°S അക്ഷാംശം (iii) 34°N അക്ഷാംശം (iv) 23°N അക്ഷാംശം 4. താഴെ കൊടുത്തിരിക്കുന്നതിൽ അധിവർഷമല്ലാത്തത് ഏത്? AD 2000 AD ...